കെവിന്‍ വധം: പൊലീസുകാരുടെ ജാമ്യം റദ്ദാക്കണമെന്ന സര്‍ക്കാരിന്റെ ഹര്‍ജി ഹൈകോടതി പരിഗണിക്കും

KEVIN

കൊച്ചി: കോട്ടയത്ത് പ്രണയവിവാഹത്തെ തുടര്‍ന്നു വധുവിന്റെ വീട്ടുകാര്‍ തട്ടിക്കൊണ്ടുപോയി കൊലപ്പെടുത്തിയ കെവിന്‍ വധക്കേസിലെ മുഖ്യ പ്രതി ഷാനുവില്‍ നിന്നും കൈക്കൂലി വാങ്ങിയ പൊലീസുകാരുടെ ജാമ്യം റദ്ദാക്കണമെന്ന സര്‍ക്കാരിന്റെ ഹര്‍ജി ഇന്നു ഹൈകോടതി പരിഗണിക്കും.

എ.എസ്.ഐ ബിജു, കോണ്‍സ്റ്റബിള്‍ അജയകുമാര്‍ എന്നിവര്‍ക്ക് ജാമ്യം നല്‍കിയ ഏറ്റുമാനൂര്‍ മജിസ്‌ട്രേറ്റ് കോടതിയുടെ നപടിക്കെതിരെയാണ് സര്‍ക്കാര്‍ ഹൈകോടതിയെ സമീപിച്ചത്. കൈക്കൂലി വാങ്ങിയതിന് തെളിവ് ഹാജരാക്കാന്‍ പ്രോസിക്യൂഷന് കഴിഞ്ഞില്ലെന്നു ചൂണ്ടിക്കാട്ടിയാണ് ഏറ്റുമാനൂര്‍ കോടതി ജാമ്യം അനുവദിച്ചത്.

Top