കെവിന്‍ വധം: മൃതദേഹം ബന്ധുക്കള്‍ക്കൊപ്പം സിപിഎം ഏറ്റുവാങ്ങുമെന്ന് വി.എന്‍ വാസവന്‍

KEVIN

കോട്ടയം: ഇന്ന് പോസ്റ്റ്‌മോര്‍ട്ടം നടത്തിയ കെവിന്റെ മൃതദേഹം ബന്ധുകളും സിപിഎം പ്രവര്‍ത്തകരും ചേര്‍ന്ന് ഏറ്റുവാങ്ങുമെന്ന് സിപിഎം കോട്ടയം ജില്ലാ സെക്രട്ടറി വി.എന്‍.വാസവന്‍. പോസ്റ്റ്‌മോര്‍ട്ടം പൂര്‍ത്തിയായാല്‍ കെവിന്റെ ബന്ധുകളും സിപിഎം പ്രവര്‍ത്തകരും ചേര്‍ന്ന് മൃതദേഹം ഏറ്റുവാങ്ങി മൂന്ന് മണിക്ക് കോട്ടയത്തെ നല്ല ഇടയന്‍ പള്ളിയില്‍ സംസ്‌കരിക്കുമെന്നും വാസവന്‍ വ്യക്തമാക്കി.

മരിച്ച കെവിന്റെ കുടുംബം സിപിഐഎം അനുഭാവികളാണ്. കെവിന്റെ അച്ഛനും മുത്തച്ഛനും സിപിഎമ്മുകാരാണ്. കെവിന്റെ ചെറിയച്ഛന്‍ സിപിഎമ്മിന്റെ ലോക്കല്‍ സെക്രട്ടറിയാണ്. കെവിനെ കണ്ടുപിടിക്കണം എന്നാവശ്യപ്പെട്ട് സിപിഎമ്മിന്റെ ഏരിയാ സെക്രട്ടറി തന്നെ ഗാന്ധിനഗര്‍ പോലീസ് സ്റ്റേഷനിലെത്തിയിരുന്നു.

നീനുവിന്റെ കുടുംബം കോണ്‍ഗ്രസ്സ് പശ്ചാത്തലമുള്ളവരാണ്. കേസിലെ മുഖ്യപ്രതി യൂത്ത് കോണ്‍ഗ്രസ്സ് നേതാവാണ്. കേസില്‍ ആരോപണ വിധേയമായി സസ്‌പെന്‍ഡ് ചെയ്ത എസ്.ഐ നെയ്യാറ്റിന്‍കര സ്വദേശിയും. കേസ് അട്ടിമറിക്കാന്‍ ഇവര്‍ തമ്മില്‍ ഒത്തുകളിച്ചുവെന്ന സംശയമുണ്ടെന്നും വാസവന്‍ പറഞ്ഞു.

Top