ഇരുവരെയും ഒരമിച്ച് ജീവിക്കാന്‍ അനുവദിക്കില്ല എന്ന് പിതാവ് ഭീക്ഷണി മുഴക്കിയിരുന്നു; നീനു

കോട്ടയം: കെവിന്‍ വധക്കേസുമായ് ബന്ധപ്പെട്ട് മുഖ്യസാക്ഷിയും ഭാര്യയുമായ നീനുവിന്റെ വിസ്താരം കോട്ടയം പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതിയില്‍ ആരംഭിച്ചു. തന്നെയും കെവിനെയും ഒരുമിച്ച് ജീവിക്കാന്‍ അനുവദിക്കില്ലെന്ന് പിതാവിന്റെയും ബന്ധുക്കളുടെയും ഭാഗത്ത് നിന്നും ഭീക്ഷണിയുണ്ടായിരുന്നുവെന്ന് നീനു മൊഴി നല്‍കി.

ഗാന്ധിനഗര്‍ പൊലീസ് സ്റ്റേഷനില്‍ നിന്ന് തന്നെ ബലമായി കൊണ്ടു പോകാന്‍ ശ്രമിച്ചുവെന്നും. സ്റ്റേഷന്‍ എസ്‌ഐ കെവിന്റെ കഴുത്തിനു പിടിച്ചു തള്ളിയെന്നും നീനു കോടതിയെ അറിയിച്ചു. കേസിലെ ഒന്നാം പ്രതിയായ സാനു ചാക്കോ നീനുവിന്റെ സഹോദരനും അഞ്ചാം പ്രതിയായ ചാക്കോ നീനുവിന്റെ പിതാവുമാണ്.

Top