കേവദിയയില്‍ പുതിയ ട്രെയിനുകള്‍ ഫ്‌ളാഗ് ഓഫ് ചെയ്ത് മോദി

അഹമ്മദാബാദ്: ഗുജറാത്തിലെ കേവദിയയില്‍ നിന്നും രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിലേക്ക് പുറപ്പെടുന്ന 8 പുതിയ ട്രെയിനുകളുടെ ഫ്ളാഗ് ഓഫ് കര്‍മ്മം പ്രധാനമന്ത്രി നരേന്ദ്രമോദി നിര്‍വഹിച്ചു. ലോകത്തെ തന്നെ ഏറ്റവും വലിയ പ്രതിമകളിലൊന്നായ സര്‍ദ്ദാര്‍ വല്ലഭായി പട്ടേലിന്റെ പ്രതിമ സ്ഥിതിചെയ്യുന്നത് കേവദിയയില്‍ ആണ്.

സ്റ്റാച്ച്യു ഓഫ് ലിബര്‍ട്ടി കാണാന്‍ എത്തുന്ന ആളുകളേക്കാള്‍ കൂടുതലാണ് സ്റ്റാച്ച്യു ഓഫ് യൂണിറ്റി കാണാന്‍ എത്തുന്ന ആളുകളുടെ എണ്ണം. ഇവിടം ഒരു വലിയ ടൂറിസ്റ്റ് ഇടമായി മാറുകയാണെന്നും മോദി ഉദ്ഘാടന പ്രസംഗത്തില്‍ പറഞ്ഞു.

ഗുജാറാത്തും മറ്റ് പ്രദേശങ്ങളുമായുള്ള ഗതാഗത രംഗം ശക്തിപ്പെടുത്തുകയെന്ന ഉദ്ദേശത്തോടെയാണ് 8 പുതിയ ട്രെയിന്‍ സര്‍വീസ് ആരംഭിക്കുന്നത്. രാജ്യത്തെ ആദ്യ ഗ്രീന്‍ ബില്‍ഡിങ് സര്‍ട്ടിഫിക്കേഷനുള്ള റയില്‍വേസ്റ്റേഷനായിരിക്കും കേവദിയയിലേതെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി അറിയിച്ചു.

കോവദിയ വഴി ആകെ ബന്ധപ്പെടുന്ന 10 ട്രെയിന്‍ സര്‍വീസുകളാണ് ആകെയുള്ളത്. ഇതില്‍ 3 ട്രയിനുകളുടെ പാത ദീര്‍ഘിപ്പിച്ചതും, 7 ട്രെയിനുകള്‍ പുതിയതുമാണ്. ദബോയി, ചന്‍ദോത്, കേവദിയ എന്നീ പുതിയ റെയില്‍വേസ്റ്റേഷന്‍ കെട്ടിടങ്ങളുടെ ഉദഘാടനവും പ്രധാനമന്ത്രി നിര്‍വഹിച്ചു.

Top