‘കേശു ഈ വീടിന്റെ നാഥന്‍’ ലൊക്കേഷന്‍ ചിത്രങ്ങള്‍ പുറത്ത്

ടന്‍ ദിലീപിനെ നായകനാക്കി നാദിര്‍ഷ ഒരുക്കുന്ന ചിത്രമാണ് ‘കേശു ഈ വീടിന്റെ നാഥന്‍’. നിലവില്‍ പൊള്ളാച്ചിയില്‍ ചിത്രത്തിന്റെ ഷൂട്ടിംഗ് പുരോഗമിക്കുകയാണ്. ഇപ്പോഴിതാ നാദിര്‍ഷ പങ്കുവച്ച ലൊക്കേഷനില്‍ നിന്നുള്ള ചിത്രമാണ് ശ്രദ്ധനേടുന്നത്.

സോഗ് ഷൂട്ടിംഗിനിടെ ക്യമറയില്‍ പകര്‍ത്തിയ ചിത്രമാണ് നാദിര്‍ഷ പങ്കുവച്ചത്. ചിത്രത്തിലെ കഥാപാത്രത്തിന്റെ ലുക്കിലാണ് ദിലീപ് ഫോട്ടോയില്‍ ഉള്ളത്. ഇവര്‍ക്കൊപ്പം അനുശ്രീയും ഉണ്ട്.

നാദിര്‍ഷ സംവിധാനം ചെയ്യുന്ന ചിത്രത്തിന് തിരക്കഥയൊരുക്കുന്നത് സജീവ് പാഴൂര്‍ ആണ്. അനുശ്രീയാണ് നായിക. കലാഭവന്‍ ഷാജോണ്‍, സലിം കുമാര്‍, ഹരീഷ് കണാരന്‍, സ്വാസിക, പൊന്നമ്മ ബാബു, ഹരിശ്രീ അശോകന്‍ തുടങ്ങി വലിയ താരനിരയും ചിത്രത്തില്‍ അണിനിരക്കുന്നുണ്ട്.

 

Top