‘കേസരി നാഥ് ത്രിപാദി’ക്ക് ത്രിപുര ഗവര്‍ണറുടെ അധിക ചുമതല

kesari-nath

അഗര്‍ത്തല : വെസ്റ്റ് ബംഗാള്‍ ഗവര്‍ണര്‍ കേസരിനാഥ് ത്രിപാദിക്ക് ത്രിപുര ഗവര്‍ണറുടെ അധിക ചുമതല കൂടി നല്‍കി പ്രസിഡന്റ് രാംനാഥ് കോവിന്ദ്. ത്രിപുര ഗവര്‍ണര്‍ തതാഗത റോയ് ലീവില്‍ പോയ സാഹചര്യത്തിലാണ് ത്രിപാദിക്ക് ത്രിപുരയുടെ അധിക ചുമതല നല്‍കിയിരിക്കുന്നത്.

റോയ് ലീവില്‍ പോയ സാഹചര്യത്തില്‍ ത്രിപാദിയെ ത്രിപുരയുടെ ഗവര്‍ണറാക്കി കൊണ്ടുള്ള പ്രസ്താവന രാഷ്ട്രപതി ഭവനില്‍ നിന്നും ഇറക്കി. റോയ് ലീവില്‍ പോയ കാരണം പ്രസ്താവനയില്‍ പറയുന്നില്ല.

രണ്ടു ദിവസത്തെ സന്ദര്‍ശനത്തിനായി വ്യാഴാഴ്ച ത്രിപുരയുടെ തലസ്ഥാനമായ അഗര്‍ത്തലയില്‍ എത്തിയ പ്രസിഡന്റ് രാംനാഥ് കോവിന്ദിനെ മുഖ്യമന്ത്രി ബിപ് ലാബ് ദേവും സഹമന്ത്രി ജിഷ്ണു ദേവ് ബര്‍മനും കൂടി സ്വീകരിച്ചു.

സംസ്ഥാനത്തെ മാതാബതി – സബ് റൂം ദേശീയ പാത ഉദ്ഘാടനം ചെയ്ത രാഷ്ട്രപതി മാതാബതി ക്ഷേത്രത്തിന്റെ പുനരുദ്ധാരണ ചടങ്ങില്‍ പങ്കെടുക്കും. കൂടാതെ സംസ്ഥാന സര്‍ക്കാര്‍ ഒരുക്കിയ ചടങ്ങില്‍ അദ്ദേഹം ത്രിപുരയെ പൈനാപ്പിളിന്റെ രാഞ്ജിയായി പ്രഖ്യാപിക്കും. സന്ദര്‍ശനത്തിന്റെ രണ്ടാം ദിവസം ത്രിപുര ഹൈക്കോടതിയിലെ ചീഫ് ജസ്റ്റിസുമായും മറ്റ് ജഡ്ജിമാരായും കൂടിക്കാഴ്ച നടത്തുന്നുണ്ട്.

Top