കെ​റി ജ​യിം​സ് മാ​ർ​ഷ​ലി​ന്‍റെ പെ​യി​ന്‍റിം​ഗിന്‌ റെക്കോർഡ് തുക

ഷി​ക്കാ​ഗോ: ലോകപ്രശസ്ത അ​മേ​രി​ക്ക​ന്‍ ചി​ത്ര​കാ​ര​ൻ കെ​റി ജ​യിം​സ് മാ​ർ​ഷ​ലി​ന്‍റെ പെ​യി​ന്‍റിം​ഗ് ‘പാ​സ്റ്റ് ടൈം​സ്’ റെക്കോർഡ് തുകയ്ക്ക് ലേ​ല​ത്തി​ൽ വി​റ്റു. 2.11 കോ​ടി ഡോ​ള​ർ (142.99 കോ​ടി രൂ​പ) ആണ് പെ​യി​ന്‍റിം​ഗ് വില്പനയിലൂടെ ലഭിച്ചത്.

ആ​ഫ്രി​ക്ക​ൻ-​അ​മേ​രി​ക്ക​ൻ ജീ​വി​ത​ത്തി​ന്‍റെ നേ​ർ​കാ​ഴ്ച്ച​ക​ളാ​ണ് ചി​ത്ര​ത്തി​ലൂ​ടെ മാ​ർ​ഷ​ലി​ൽ കാ​ണി​ക്കു​ന്ന​ത്. ഷി​ക്കാ​ഗോ​യി​ലെ മെ​ട്രോ പോ​ളി​റ്റ​ൻ പീ​ർ എ​ക്പൊ​സി​ഷ​ൻ അ​ഥോ​റി​റ്റി​യാ​ണ്(​എം​പി​ഇ​എ) ചി​ത്രം ലേ​ല​ത്തി​ൽ വ​ച്ച​ത്. ചി​ത്രം സ്വ​ന്ത​മാ​ക്കി​യ വ്യ​ക്തി​യു​ടെ വി​വ​ര​ങ്ങ​ൾ പു​റ​ത്തു​വി‌​ട്ടി​ട്ടി​ല്ല.

Top