kerosene price hiked in kerala

കൊച്ചി: സംസ്ഥാനത്ത് മണ്ണെവില വര്‍ദ്ധിപ്പിക്കാന്‍ സിവില്‍ സപ്ലൈസ് വകുപ്പ് തീരുമാനം. കേന്ദ്രസര്‍ക്കാരിന്റെ അനുമതിയോടെ എണ്ണ കമ്പനികള്‍ മാസം തോറും 20 പൈസ വര്‍ദ്ധിപ്പിക്കുന്നതിന് പുറമേയാണ് 1.80 രൂപ വര്‍ദ്ധിപ്പിക്കാന്‍ വകുപ്പ് തീരുമാനിച്ചിരിക്കുന്നത്.

സിവില്‍ സപ്ലൈസ് വകുപ്പ് വില വര്‍ദ്ധിപ്പിച്ചതോടെ സംസ്ഥാനത്ത് മണ്ണെണ്ണ വില ലിറ്ററിന് 18 രൂപയായി. ലിറ്ററിന് ഒരുരൂപയും പ്രൈസ് അഡ്ജസ്റ്റ്‌മെന്റിനായി 80 പൈസയുമാണ് സിവില്‍ സപ്ലൈസ് വകുപ്പ് കൂട്ടിയത്.

കേന്ദ്രസര്‍ക്കാര്‍ നിര്‍ദ്ദേശിക്കുന്ന വില വര്‍ദ്ധന മാത്രമേ നടപ്പിലാക്കാനാകു എന്നിരിക്കെയാണ് ചട്ടവിരുദ്ധമായി സംസ്ഥാന സര്‍ക്കാര്‍ മണ്ണെണ്ണ വില വര്‍ദ്ധിപ്പിച്ചത്.

അതേസമയം വിലവര്‍ദ്ധിപ്പിച്ചതോടുകൂടി എറണാകുളത്ത് മണ്ണെണ്ണ വില ലിറ്ററിന് 1.87 രൂപ കൂടി. ് ഏറ്റവും കൂടുതല്‍ വിലവര്‍ദ്ധനയുണ്ടായത് തൃശ്ശൂരാണ്. രണ്ടുരൂപയാണ് ഇവിടെ കൂടിയത്.

മറ്റ് ജില്ലകളില്‍ 1.45 രൂപ വീതവും വര്‍ദ്ധിക്കും. വിലകൂട്ടിയതിലുടെ പ്രതിമാസം ഒരു കോടി രൂപ അധികമായി സിവില്‍ സപ്ലൈസ് വകുപ്പിന് ലഭിക്കും. വിലവര്‍ദ്ധനവിനെതിരെ റേഷന്‍ ഡീലേഴ്‌സ് അസോസിയേഷന്‍ രംഗത്ത് വന്നിട്ടുണ്ട്.

സര്‍ക്കാര്‍ നടപടി ചട്ടവിരുദ്ധമാണെന്നും അഡ്ജസ്റ്റ്‌മെന്റ് പ്രൈസ് നിയമ വിരുദ്ധമാണെന്നും റേഷന്‍ ഡീലേഴ്‌സ് അസോസിയേഷന്‍ പറയുന്നു. ഇത്തരത്തില്‍ വിലവര്‍ദ്ധിപ്പിക്കാന്‍ വകുപ്പിന് അധികാരമില്ലെന്നും അസോസിയേന്‍ ചൂണ്ടിക്കാട്ടി.

Top