പ്രളയത്തില്‍ മുങ്ങിയ കേരള ജനതയ്ക്ക് സാന്ത്വനവാക്കുകളുമായി മുൻ ബ്ലാസ്റ്റേഴ്‌സ് താരം

പ്രളയത്തില്‍ മുങ്ങിയ കേരളത്തിലെ ജനങ്ങള്‍ക്ക് ആശ്വാസ വാക്കുമായി കേരള ബ്ലാസ്റ്റേഴ്‌സിലെ മുന്‍ താരവും സ്പാനിഷ് മിഡ്ഫീല്‍ഡറുമായ ഹോസു കുറായിസ്. തന്റെ ട്വിറ്റര്‍ അക്കൗണ്ടിലൂടെയാണ് ഹോസു സാന്ത്വനവുമായി എത്തിയത്.

‘കേരളത്തിലെ എല്ലാ ആളുകളും മണ്‍സൂണ്‍ മഴയില്‍ സുരക്ഷിതരായി ഇരിക്കുക. നിങ്ങളും കുടുംബവും സുരക്ഷിതരും ആരോഗ്യവാന്മാരുമാണെന്ന് കരുതുന്നു’- ഹോസു കുറിച്ചു.

2015 മുതല്‍ രണ്ട് സീസണുകളിലായി ബ്ലാസ്റ്റേഴ്‌സ് ജേഴ്‌സി അണിഞ്ഞ താരമാണ് ഹോസു.

Top