പ്രളയം; കേരളത്തിന് സഹായഹസ്തവുമായി ഡിഎംകെയും

ചെന്നൈ: പേമാരിയിലും മണ്ണിടിച്ചിലിലും കേരളജനത ഒന്നാകെ വലയുമ്പോള്‍ സഹായഹസ്തവുമായി ഡിഎംകെയും. തമിഴ്‌നാട്ടിലെ 34 ഓളം ജില്ലകളില്‍ നിന്ന് ഡിഎംകെ പ്രവര്‍ത്തകര്‍ ശേഖരിച്ച അവശ്യസാധനങ്ങള്‍ ഇന്ന് കേരളത്തിന് കൈമാറും.

വസ്ത്രങ്ങള്‍, ബേബി ഫുഡ്, വാട്ടര്‍ബോട്ടില്‍, അരി, പലവജ്ഞനം, സാനിട്ടറി നാപ്കിന്‍, പഠന സാമഗ്രികള്‍ തുടങ്ങിയവയാണ് പ്രവര്‍ത്തകര്‍ ശേഖരിച്ചത്. ഏതാണ്ട് അറുപത് ലോഡ് വസ്തുകള്‍ ശേഖരിച്ചു കഴിഞ്ഞു.

ഇന്ന് വൈകുന്നേരം നാലിന് ഡിഎംകെ ആസ്ഥാനമായ അണ്ണാ അറിവാലയത്തില്‍ വച്ച് നടക്കുന്ന പരിപാടിയില്‍ ഡിഎംകെ അധ്യക്ഷന്‍ എം.കെ. സ്റ്റാലിന്‍ കേരള ഘടകം സെക്രട്ടറി പുതുകോട്ടെ മുരുകേശന് സാധനങ്ങള്‍ കൈമാറും.

Top