ഐശ്വര്യത്തിന്റെയും സമൃദ്ധിയുടെയും പുത്തന്‍ പ്രതീക്ഷകളുമായി ഒരു ചിങ്ങം കൂടി

ന്ന് ചിങ്ങം ഒന്ന്. ഐശ്വര്യത്തിന്റെയും സമൃദ്ധിയുടെയും പുത്തന്‍ പ്രതീക്ഷകളുമായി ഒരു ചിങ്ങം കൂടി. മലയാളത്തിന്റെ പുതുവര്‍ഷാരംഭമാണ് ചിങ്ങപിറവി. കര്‍ക്കിടകത്തിന്റെ വറുതികളെ മറന്ന് കാര്‍ഷിക വിളവെടുപ്പിന്റെയും സമൃദ്ധിയുടെയും നാളുകളാണ് ഇനി മലയാളികള്‍ക്ക്.

കഴിഞ്ഞ വര്‍ഷത്തെ ചിങ്ങമാസവും ഓണാഘോഷങ്ങളും പ്രളയത്തില്‍ മുങ്ങിപോയിരുന്നു.ഓണത്തിനായി കരുതി വെച്ച സ്റ്റോക്കുകള്‍ എല്ലാം പ്രളയത്തില്‍ നശിച്ചു. വ്യാപാരമേഖല ഒന്നടങ്കം കനത്ത സാമ്പത്തിക നഷ്ടം നേരിട്ടു. ഇത്തവണ പക്ഷെ കനത്ത മഴയില്‍ ഉണ്ടായ നാശ നഷ്ടങ്ങള്‍ ചിങ്ങം പിറക്കുന്നതിന് മുന്‍പായതിനാല്‍ കഴിഞ്ഞ വര്‍ഷത്തെയത്ര പ്രതിസന്ധി ഓണകച്ചവടത്തിന് ഉണ്ടാകില്ലെന്നാണ് വ്യാപാര മേഖലയുടെ പ്രതീക്ഷ.

ചിങ്ങമാസം ഒന്നാം തിയ്യതി കര്‍ഷക ദിനം കൂടിയാണ്. വര്‍ഷത്തില്‍ 364 ദിവസവും മറ്റുള്ളവര്‍ക്ക് വേണ്ടി അദ്ധ്വാനിക്കുന്ന ഒരു വിഭാഗത്തിന് വേണ്ടി നീക്കി വക്കപ്പെട്ട ദിവസം.

Top