നയം വ്യക്തമാക്കി പ്രേമത്തിലൂടെ മലയാളികളുടെ പ്രിയങ്കരിയായ സായി പല്ലവി

ല്‍ഫോണ്‍സ് പുത്രന്‍ സംവിധാനം ചെയ്ത പ്രേമത്തിലൂടെ മലയാള സിനിമയില്‍ എത്തിയ താരം സായി പല്ലവി തന്റെ അഭിപ്രായം വ്യക്തമാക്കിയിരിക്കുകയാണ്.

മോളിവുഡില്‍ നിന്നും ടോളിവുഡിലേക്കും പിന്നീട് കോളിവുഡിലേക്കും അവസരങ്ങള്‍ ലഭിച്ച താരം പറയുന്നത് മലയാളി എന്ന് വിളിക്കുന്നത് തനിക്ക് ഇഷ്ടമല്ലെന്നാണ്.

ഒരു സിനിമാ പ്രമോഷന്റെ ചടങ്ങിനിടെയാണ് സായി തന്റെ നയം വ്യക്തമാക്കിയത്.

ചടങ്ങിനിടെ ഒരാള്‍ താരത്തെ മലയാളിയെന്ന് വിളിച്ചു. അതിനുള്ള മറുപടിയാണ് താരം നല്കിയിരിക്കുന്നത്.

താന്‍ മലയാളിയല്ലെന്നും തമിഴ്‌നാട്ടുകാരിയാണെന്നും സായി പറഞ്ഞതായി ചില തെലുങ്ക് മാദ്ധ്യമങ്ങളാണ് റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്.

താന്‍ ജനിച്ചു വളര്‍ന്നത് കൊയമ്പത്തൂര്‍ ആണെന്നും ദയവ് ചെയ്ത് തന്നെ മലയാളിയെന്ന് മുദ്ര കുത്തരുതെന്നുമായിരുന്നു സായി പറഞ്ഞത്.

Top