ഉത്തര്‍ പ്രദേശില്‍ സ്‌ഫോടക വസ്തുക്കളുമായി മലയാളികൾ അറസ്റ്റില്‍

ഖ്‌നൗ :ഉത്തര്‍ പ്രദേശിലെ ലഖ്‌നൗവില്‍ സ്‌ഫോടക വസ്തുക്കളുമായി മലയാളികള്‍ പിടിയില്‍. പോപ്പുലര്‍ ഫ്രണ്ട് പ്രവര്‍ത്തകരായ അന്‍സാദ് ബദറുദ്ദീൻ, ഫിറോസ് ഖാൻ, എന്നിവരാണ് അറസ്റ്റിലായത്. ഇവരുടെ പക്കൽ നിന്നും, ഡിറ്റണേറ്റര്‍, ആയുധങ്ങള്‍ തുടങ്ങിയവ കണ്ടെടുത്തു.

ഇവര്‍ വിവിധ ഇടങ്ങളില്‍ ആക്രമണം നടത്താന്‍ പദ്ധതിയിട്ടെന്നും പൊലീസ് പറയുന്നു.   ‌സ്പെഷ്യല്‍ ടാസ്‌ക് ഫോഴ്‌സാണ് ഇവരെ പിടികൂടിയത്. ബദറുദ്ദീന്‍ പത്തനംതിട്ടക്കാരനും ഫിറോസ് ഖാന്‍ കോഴിക്കോട് സ്വദേശിയുമാണ്. ഇവരില്‍ നിന്ന് ചില രേഖകളും പിടിച്ചെടുത്തു.

Top