ചൈനയില്‍ നിന്ന് നാട്ടിലേക്ക് മടങ്ങാനിരുന്ന മെഡിക്കല്‍ വിദ്യാര്‍ത്ഥികള്‍ വിമാനത്താവളത്തില്‍ കുടുങ്ങി

ബെയ്ജിങ്: കൊലയാളി കൊറോണ വൈറസ് ആഗോള തലത്തില്‍ തന്നെ കോളിളക്കം സൃഷ്ടിച്ചിരിക്കുകയാണ്. അതേസമയം വൈറസ് ഭീതി കാരണം ചൈനയില്‍ നിന്ന് നാട്ടിലേക്ക് മടങ്ങാനിരുന്ന 21 മെഡിക്കല്‍ വിദ്യാര്‍ത്ഥികള്‍ വിമാനത്താവളത്തില്‍ കുടുങ്ങി. ഡാലിയന്‍ മെഡിക്കല്‍ യൂണിവേഴ്‌സിറ്റിയിലെ വിദ്യാര്‍ത്ഥികളാണ് കുംനിങ് വിമാനത്താവളത്തില്‍ കുടുങ്ങിയത്. ഇവര്‍ സിംഗപ്പൂര്‍ വഴി നാട്ടിലെത്താനുള്ള വിമാനത്തിലാണ് ടിക്കറ്റെടുത്തിരുന്നത്.

ചൈനയില്‍ നിന്നുള്ള വിദേശികള്‍ക്ക് സിംഗപ്പൂരില്‍ വിലക്കേര്‍പ്പെടുത്തിയിരിക്കുന്ന കാര്യം ഇവര്‍ ബോര്‍ഡിങ് സമയത്താണ് അറിയുന്നത്. തുടര്‍ന്ന് യാത്ര അനുവദിക്കാനാകില്ലെന്ന് വിമാനത്താവള അധികൃതര്‍ തുറന്നടിച്ചു.

അതേസമയം ഇവര്‍ക്ക് ഹോസ്റ്റലിലേക്ക് മടങ്ങാന്‍ കഴിയില്ല, കാരണം തിരിച്ചുവരില്ലെന്ന് വിദ്യാര്‍ത്ഥികളില്‍ നിന്ന് യൂണിവേഴ്‌സിറ്റി ഹോസ്റ്റല്‍ അധികൃതര്‍ എഴുതിവാങ്ങിയിരുന്നു. എന്തു ചെയ്യണമെന്നറിയാതെ വിദ്യാര്‍ത്ഥികള്‍ ഇപ്പോഴും വിമാനത്താവളത്തില്‍ ഇരിക്കുകയാണ്.

Top