അമേരിക്കയില്‍ മോഷ്ടാക്കളുടെ വെടിവയ്പ്പ്; മലയാളി കൊല്ലപ്പെട്ടു

ടെക്സസ്: അമേരിക്കയിലെ ടെക്സസിലുണ്ടായ വെടിവയ്പ്പില്‍ മലയാളി കൊല്ലപ്പെട്ടു. പത്തനംതിട്ട കോഴഞ്ചേരി സ്വദേശി സാജന്‍ മാത്യു ആണ് മരിച്ചത്.

മോഷണ ശ്രമത്തിനിടെയാണ് വെടിവയ്പുണ്ടായത്. അക്രമി കടന്നുകളഞ്ഞു.

Top