മലയാളിയുടെ ദാരുണാന്ത്യം; സഹപ്രവര്‍ത്തകന് എതിരെ മനപൂര്‍വ്വമല്ലാത്ത നരഹത്യയ്ക്ക് കേസ്‌

കുവൈത്ത് സിറ്റി: വിമാനത്തിന്റെ ചക്രത്തിനടിയില്‍പെട്ട് മലയാളിയായ ആനന്ദ് രാമചന്ദ്രന്‍ മരിച്ച സംഭവത്തില്‍ മനപൂര്‍വ്വമല്ലാത്ത നരഹത്യയ്ക്ക് പൊലീസ് കേസെടുത്തു. ഇയാളുടെ സുഹൃത്തും സഹപ്രവര്‍ത്തകനും ഇന്ത്യക്കാരനുമായ 43 വയസുകാരനെതിരെയാണ് കുവൈത്ത് ജലീബ് പൊലീസ് കേസെടുത്തത്. സംഭവത്തെ കുറിച്ച് കൂടുതല്‍ വിവരങ്ങള്‍ ഒന്നും അധികൃതര്‍ പുറത്തുവിട്ടിട്ടില്ല.

കഴിഞ്ഞ ദിവസം വൈകിട്ട് മൂന്നു മണിയോടെയാണ്‌ അപകടം ഉണ്ടായത്. ടെര്‍മിനല്‍ നാലില്‍ ബോയിങ് 777-300 ഇ ആര്‍ എന്ന വിമാനം പാര്‍ക്കിങ് ഏരിയയിലേക്ക് മാറ്റുന്നതിനിടെ ആനന്ദ് വിമാനത്തിന്റെ ചക്രത്തിനടിയില്‍പെടുകയായിരുന്നു

വിമാനം കെട്ടിവലിച്ച് കൊണ്ടു പോകുന്നതിനിടയില്‍ ടോവിങ് റോപ്പ് പൊട്ടിയതാണ് അപകടത്തിന് കാരണമെന്ന് പൊലീസ് പറഞ്ഞു. അപകട സമയത്ത് വിമാനത്തിനുള്ളില്‍ യാത്രക്കാരോ ജീവനക്കാരോ ഉണ്ടായിരുന്നില്ല.

Top