സിമന്റ് മിക്‌സിങ് യന്ത്രത്തിനുള്ളില്‍ കുടുങ്ങി മലയാളിയ്ക്ക് ദാരുണാന്ത്യം

dead-body

റിയാദ്:സൗദിയില്‍ സിമന്റ് മിക്‌സിങ് യന്ത്രത്തിനുള്ളില്‍ കുടുങ്ങി മലയാളിയ്ക്ക് ദാരുണാന്ത്യം. കൊല്ലം മുഖത്തല സ്വദേശി ഷാജി ജോണ്‍ (48) ആണ് മരിച്ചത്. കഴിഞ്ഞ ദിവസം സിമന്റ് മിക്‌സ് ചെയ്യുന്നതിനുള്ള യന്ത്രത്തിലെ ബ്ലേഡ് വെല്‍ഡ് ചെയ്യുന്നതിനായി യന്ത്രത്തിനുള്ളില്‍ ഇറങ്ങിയപ്പോഴായിരുന്നു അപകടം. 20 വര്‍ഷമായി സൗദിയിലെ റെഡിമിക്‌സ് നിര്‍മാണ കമ്പനിയില്‍ വെല്‍ഡറായി ജോലി ചെയ്ത് വരികയായിരുന്നു.

മെഷീന്റെ വെല്‍ഡിങ് ജോലികള്‍ കഴിഞ്ഞ് പുറത്തിറങ്ങിയ ഷാജി പണിയായുധങ്ങള്‍ എടുക്കാനായി വീണ്ടും മെഷീനിനുള്ളിലേക്ക് ഇറങ്ങി. ഇത് അറിയാതെ സഹപ്രവര്‍ത്തകന്‍ മെഷീന്‍ ഓണ്‍ ചെയ്തതാണ് അപകടത്തിന് ഇടയാക്കിയത്. മൃതദേഹം ഖത്തീഫ് ആശുപത്രിയി മോര്‍ച്ചറിയില്‍ സൂക്ഷിച്ചിരിക്കുകയാണ്. മൃതദേഹം നാട്ടിലെത്തിക്കാനുള്ള ശ്രമങ്ങള്‍ പുരോഗമിക്കുന്നു.

Top