ബെംഗളൂരുവില്‍ മയക്കുമരുന്നുമായി മലയാളികള്‍ പിടിയില്‍

ബെംഗളൂരു : ബെംഗളൂരുവില്‍ മയക്കുമരുന്നുമായി മലയാളികള്‍ പിടിയിലായി . ബെംഗളൂരു ജെസി നഗറിൽ നിന്നാണ് ഇവരെ പൊലീസ് പിടികൂടിയത്. 45 കിലോ കഞ്ചാവും 70 ഗ്രാം എംഡിഎംഎയുമാണ് ഇവരിൽ പൊലീസ് കണ്ടെടുത്തത്. സംഭവത്തിൽ 3 മലയാളികളാണ് പിടിയിലായത്.

ജിന്‍റോ ജെയിംസ്, ആദര്‍ശ്, ഇന്‍മേഷ് എന്നിവരാണ് ബെംഗളൂരു പൊലീസിന്‍റെ പിടിയിലായത്. 25 ലക്ഷം രൂപ വിലമതിക്കുന്ന മയക്കുമരുന്നാണ് ഇവരുടെ പക്കൽ നിന്നും പൊലീസ് പിടിച്ചെടുത്തത്.

Top