കേരളീയവും നവകേരള സദസും സര്‍ക്കാരിന്റെ ജാലവിദ്യ, താരങ്ങളെ വിളിച്ചത് ആളുകൂടാന്‍; കെ.സുരേന്ദ്രന്‍

കോഴിക്കോട്: സംസ്ഥാന സര്‍ക്കാരിനെതിരെ രൂക്ഷ വിമര്‍ശനവുമായി ബിജെപി സംസ്ഥാന പ്രസിഡണ്ട് കെ.സുരേന്ദ്രന്‍. കേരളീയത്തിന്റെ പേരില്‍ നടക്കുന്നത് ധൂര്‍ത്താണ്. പരിപാടിക്ക് ആളുകള്‍ വരണമെങ്കില്‍ മമ്മൂട്ടിയും മോഹന്‍ലാലും കമലഹാസനും വരേണ്ട സ്ഥിതിയായി. പ്രതി സന്ധിയില്‍ നിന്നും ശ്രദ്ധ തിരിക്കാന്‍ വ്യാജ പിആര്‍ പരിപാടികള്‍ നടത്തുകയാണ്. ലോക് സഭാ തെരെഞ്ഞടുപ്പിന് മുന്‍പുള്ള തട്ടിപ്പാണ് പരാതികള്‍ സ്വീകരിക്കാനുള്ള നവകേരള സദസെന്നും അദ്ദേഹം പറഞ്ഞു.

പിണറായി വിജയനപ്പോലെ വിഷം ഉള്ള നേതാവ് ഇല്ല. ഏതു വിഷയവും വര്‍ഗീയവല്‍ക്കരിക്കുകയാണ്. ബിജെപി നേതാക്കള്‍ക്ക് എതിരെ കേസെടുക്കാനുള്ള നീക്കാതെ പാര്‍ട്ടി നെഞ്ച് വിരിച്ച് നേരിടും. കേന്ദ്ര ഏജന്‍സികളെ വെച്ച് ബിജെപി ആരെയും വേട്ടയാടിയിട്ടില്ല. ലാവ്ലിന്‍ കേസില്‍ പിണറായി വിജയനെ രക്ഷപ്പെടുത്തിയത് മുന്‍ കോണ്‍ഗ്രസ് സര്‍ക്കാരാണെന്നും അദ്ദേഹം പറഞ്ഞു

റെവന്യൂ ഡെഫിസിറ്റ് ഗ്രാന്റ് ഏറ്റവും കൂടുതല്‍ കിട്ടിയ സംസ്ഥാനം കേരളമാണ്ന്‍.എഴുപതിനായിരം കോടി രൂപ വന്‍ കിടക്കാരില്‍ നിന്നും സംസ്ഥാന സര്‍ക്കാരിന് നികുതി കുടിശ്ശിക കിട്ടാനുണ്ട്. നികുതി നല്‍കാനുള്ള വന്‍കിടക്കാര്‍ സര്‍ക്കാരിന്റെ മാസപ്പടിക്കാരാണ്. എന്തു കൊണ്ട് നികുതി പിടിക്കുന്നില്ല എന്നതില്‍ സംസ്ഥാന ധനമന്ത്രി കെ എന്‍ ബാലഗോപാല്‍ മറുപടി പറയണം. ധനമന്ത്രി പച്ചക്കള്ളങ്ങള്‍ പറയുന്നുവെന്നും അദ്ദേഹം കുറ്റപ്പെടുത്തി.

Top