സര്‍ക്കാര്‍ വകുപ്പുകളിലെ ഡ്രൈവര്‍മാരുടെ യൂണിഫോം മാറുന്നു

തിരുവനന്തപുരം: സംസ്ഥാനത്തെ സര്‍ക്കാര്‍ ഡ്രൈവര്‍മാരുടെ യൂണിഫോം മാറുന്നു.വിവിധ സര്‍ക്കാര്‍ വകുപ്പുകളിലെ ഡ്രൈവര്‍മാര്‍ക്ക് കറുപ്പ് നിറത്തിലുള്ള പാന്റസും വെള്ള ഷര്‍ട്ടുമാണ് യൂണിഫോം.

വിനോദസഞ്ചാരം, എന്‍.സി.സി, പൊലീസ്, എക്‌സൈസ്, സൈനികക്ഷേമം, ആഭ്യന്തരം എന്നീ വകുപ്പുകളിലുള്ളവര്‍ക്ക് ഈ നിര്‍ദേശം ബാധകമല്ല. ഇവര്‍ക്ക് മുമ്പ് തന്നെ യൂണിഫോം നിശ്ചയിച്ചിട്ടുള്ളതിനാലാണിത്

യൂണിഫോം അലവന്‍സിന് അര്‍ഹതയുള്ള എല്ലാ ഡ്രൈവര്‍മാരും ജോലിസമയത്ത് യൂണിഫോം നിര്‍ബന്ധമായും ധരിക്കണമെന്നും ഇത് സംബന്ധിച്ച ഉത്തരവില്‍ നിര്‍ദേശിച്ചതായാണ് റിപ്പോര്‍ട്ടുകള്‍.

Top