കേരളത്തിന്റെ വരുമാനം ടൂറിസം; ഗവര്‍ണറെ പരോക്ഷമായി വിമര്‍ശിച്ച് മുഖ്യമന്ത്രി

തിരുവനന്തപുരം: ഗവർണർക്കെതിരെ പരോക്ഷ വിമർശനവുമായി മുഖ്യമന്ത്രി പിണറായി വിജയൻ. കേരളത്തിന്റെ വരുമാനം വിനോദസഞ്ചാര മേഖലയിലൂടെയാണെന്ന് മുഖ്യമന്ത്രി പറഞ്ഞു. മറ്റ് ചിലർ പറയുന്നു കേരളത്തിന്റെ വരുമാനം മറ്റു പലതുമാണെന്ന്. കേരളത്തിന്റെ ടൂറിസം മേഖലയിൽ 72 ശതമാനം വികസന നേട്ടമെന്നും മുഖ്യമന്ത്രി പറഞ്ഞു.

കേരളത്തിന്റെ മുഖ്യ വരുമാനം മദ്യവും ലോട്ടറിയുമാണെന്ന് ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ വിമർശിച്ചിരുന്നു. ഇതിനുള്ള പ്രതികരണമായിട്ടായിരുന്നു മുഖ്യമന്ത്രിയുടെ പ്രതികരണം. ഗവർണറുടെ ആരോപണത്തിനെതിരെ സിപിഎം രൂക്ഷവിമർശനവുമായി രംഗത്തെത്തിയിരുന്നു.

Top