വിജയ് ഹസാരെ ട്രോഫിയില്‍ ഒഡീഷയ്‌ക്കെതിരെ കേരളത്തിനു ബാറ്റിംഗ് തകര്‍ച്ച

വിജയ് ഹസാരെ ട്രോഫിയില്‍ ഒഡീഷയ്‌ക്കെതിരെ കേരളത്തിനു ബാറ്റിംഗ് തകര്‍ച്ച. ടോസ് നേടി ബാറ്റിംഗ് തിരഞ്ഞെടുത്ത കേരളം അഞ്ച് വിക്കറ്റ് നഷ്ടമായി പതറുകയാണ്. നിലവിലെ ചാമ്പ്യന്മാരായ സൗരാഷ്ട്രയെ ആദ്യ കളിയില്‍ തകര്‍ത്ത കേരളം രണ്ടാമത്തെ മത്സരത്തില്‍ മുംബൈയോട് പരാജയപ്പെട്ടിരുന്നു.

സച്ചിന്‍ ബേബി (2),ശ്രേയാസ് ഗോപാല്‍ (13) എന്നിവര്‍ കൂടി വേഗം പുറത്തായതോടെ കേരളം അപകടം മണത്തു. തുടരെ വിക്കറ്റ് വീഴുമ്പോഴും ആക്രമിച്ചുകളിച്ച വിഷ്ണു വിനോദ് (47 പന്തില്‍ 55 നോട്ടൗട്ട്) ആണ് കേരളത്തെ കനത്ത തകര്‍ച്ചയില്‍ നിന്ന് രക്ഷിച്ചത്. ഒടുവില്‍ വിവരം ലഭിക്കുമ്പോള്‍ കേരളം 32 ഓവറില്‍ 5 വിക്കറ്റ് നഷ്ടത്തില്‍ 144 റണ്‍സ് എന്ന നിലയിലാണ്.ബാക്ക്ഫൂട്ടിലാണ് കേരളം ഇന്നിംഗ്‌സ് ആരംഭിച്ചത്. മുഹമ്മദ് അസ്ഹറുദ്ദീന്‍ (12), രോഹന്‍ കുന്നുമ്മല്‍ (17) എന്നിവര്‍ വേഗം മടങ്ങിയപ്പോള്‍ നന്നായി തുടങ്ങിയ ക്യാപ്റ്റന്‍ സഞ്ജു സാംസണും (15) ക്രീസില്‍ തുടരാനായില്ല.

 

Top