രഞ്ജി ട്രോഫി ക്രിക്കറ്റില്‍ കേരളത്തിന്റെ രണ്ടാം മത്സരം ആവേശകരമായ അന്ത്യത്തിലേക്ക്

ഗുവാഹത്തി: രഞ്ജി ട്രോഫി ക്രിക്കറ്റില്‍ കേരളത്തിന്റെ രണ്ടാം മത്സരം ആവേശകരമായ അന്ത്യത്തിലേക്ക്. ആദ്യ ഇന്നിംഗ്‌സില്‍ ഫോളോ ഓണ്‍ വഴങ്ങിയ അസം ഇപ്പോള്‍ രണ്ടാം ഇന്നിംഗ്‌സ് ലീഡ് നേടിയിട്ടുണ്ട്. കേരളത്തിന്റെ ഒന്നാം ഇന്നിംഗ്‌സ് സ്‌കോറായ 419ന് മറുപടി പറഞ്ഞ അസം 248 റണ്‍സില്‍ ഓള്‍ ഔട്ടായി. കേരത്തിന്റെ സ്‌കോറിനോട് 171 റണ്‍സില്‍ പിന്നിലായിരുന്നു അസം.

ഫോളോ ഓണ്‍ ചെയ്ത് ബാറ്റിംഗിനിറങ്ങിയ അസം രണ്ടാം ഇന്നിംഗ്‌സില്‍ മൂന്നിന് 212 റണ്‍സെടുത്തിട്ടുണ്ട്. സെഞ്ച്വറി നേടിയ രാഹുല്‍ ഹസാരികയാണ് അസമിനെ ലീഡിലേക്ക് എത്തിച്ചത്. നിലവില്‍ അസമിന് 41 റണ്‍സിന്റെ രണ്ടാം ഇന്നിംഗ്‌സ് ലീഡുണ്ട്. വേഗത്തില്‍ അസമിനെ ഓള്‍ ഔട്ട് ആക്കിയാല്‍ കേരളത്തിന് മത്സരത്തില്‍ വിജയപ്രതിക്ഷകളുണ്ട്.

മത്സരത്തിന്റെ അവസാന ദിവസമായ ഇന്ന് ഏഴിന് 231 എന്ന നിലയിലായിരുന്നു അസം ബാറ്റിംഗ് പുഃനരാരംഭിച്ചത്. വെറും 17 റണ്‍സ് കൂടെ ചേര്‍ത്തപ്പോഴേയ്ക്കും അവശേഷിച്ച മൂന്ന് വിക്കറ്റുകള്‍ കൂടെ അസമിന് നഷ്ടമായി. കേരളത്തിനായി ബേസില്‍ തമ്പി അഞ്ചും ജലജ് സക്‌സേന നാലും വിക്കറ്റെടുത്തു.

Top