റിയാദില്‍ മലയാളി യുവാവ് ഹൃദയാഘാതം മൂലം മരിച്ചു

റിയാദ്: റിയാദില്‍ മലയാളി യുവാവ് ഹൃദയാഘാതം മൂലം മരിച്ചു. തിരുവനന്തപുരം പെരുമാതുറ സ്വദേശി കിഴക്കേതില്‍ വീട്ടില്‍ സവാദ് അബ്ദുല്‍ ജബ്ബാര്‍ (50) ആണ് റിയാദ് റൗദയില്‍ മരിച്ചത്. ഞായറാഴ്ച വൈകീട്ടായിരുന്നു സംഭവം.

താമസസ്ഥലത്ത് വെച്ച് നെഞ്ചുവേദനയുണ്ടാവുകയും തുടര്‍ന്ന് ജബ്ബാറിനെ സ്വകാര്യ ആശുപത്രിയില്‍ എത്തിക്കുകയും ചെയ്യുകയായിരുന്നു. പക്ഷെ ജീവന്‍ രക്ഷിക്കാനായില്ല.

മൃതദേഹം റിയാദില്‍ തന്നെ ഖബറടക്കുമെന്നാണ് റിപ്പോര്‍ട്ട്. റിയാദ് ഇന്റര്‍നാഷണല്‍ ഇന്ത്യന്‍ സ്‌കൂള്‍ മുന്‍ അധ്യാപികയായ ഷിമ ബീവിയാണ് ഭാര്യ. മക്കള്‍: അബിന്‍ സവാദ് (22), അഫ്രീന്‍ സവാദ് (7). പിതാവ്: അബ്ദുല്‍ ജബ്ബാര്‍. മാതാവ്: ഹാജറുമ്മാള്‍.

Top