ലോറി വീട്ടിലേക്ക് ഇടിച്ച് കയറി വീട്ടമ്മ മരിച്ചു

ആലപ്പുഴ: നിയന്ത്രണം വിട്ട ലോറി വീട്ടിലേക്ക് ഇടിച്ച് കയറി വീട്ടമ്മ മരിച്ചു. ആലപ്പുഴ മങ്കൊമ്പില്‍ ഇന്ന് രാവിലെയാണ് അപകടം നടന്നത്. പതിനെട്ടില്‍ ചിറയില്‍ പരേതനായ പുഷ്‌കരന്‍ പിള്ളയുടെ ഭാര്യ രാജമ്മ (70) യാണ് മരിച്ചത്.

നിയന്ത്രണം വിട്ട ലോറി വീട്ടിനകത്തേക്ക് ഇടിച്ച് കയറി ഉറങ്ങിക്കിടക്കുകയായിരുന്ന വീട്ടമ്മയുടെ ദേഹത്തേക്ക് വീഴുകയായിരുന്നു.

Top