മാറ്റമില്ലാതെ സ്വര്‍ണവില സര്‍വകാല റെക്കോര്‍ഡില്‍; പവന് 30,400 രൂപ

കൊച്ചി: സ്വര്‍ണ വില സര്‍വകാല റെക്കോര്‍ഡില്‍ തന്നെ തുടരുകയാണ്. ശനിയാഴ്ചയാണ് പവന് 280 രൂപ വര്‍ധിച്ച് വില വീണ്ടും റെക്കോഡില്‍ എത്തിയ്ത്.

പവന് 30,400 രൂപയിലും ഗ്രാമിന് 3800 രൂപയിലുമാണ് വ്യാപാരം പുരോഗമിക്കുന്നത്. ജനുവരി എട്ടിനും സ്വര്‍ണ വില സര്‍വകാല റെക്കോര്‍ഡില്‍ എത്തിയിരുന്നു. അന്നും 30,400 രൂപയാണ് സ്വര്‍ണത്തിന് രേഖപ്പെടുത്തിയിരുന്നത്.

Top