സ്വര്‍ണ വിലയില്‍ മാറ്റമില്ലാതെ തുടരുന്നു . . .

സംസ്ഥാനത്ത് സ്വര്‍ണ വിലയില്‍ മാറ്റമില്ലാതെ തുടരുന്നു.പവന് 28,480 രൂപയിലാണ് വ്യാപാരം നടക്കുന്നത്. ഗ്രാമിന് 3560 രൂപയാണ് ഇന്നത്തെ വില. കഴിഞ്ഞ ദിവസം സ്വര്‍ണ വില 28560 രൂപയായി വര്‍ധിച്ചിരുന്നു. വിവാഹ സീസണ്‍ തുടങ്ങിയ ഘട്ടത്തില്‍ തന്നെ സ്വര്‍ണവില കുതിച്ചുയരുകയാണ്.

ആഗോള വിപണിയില്‍ സ്വര്‍ണവില കുതിച്ചുയരുന്നതിനോടൊപ്പം ഡോളറിനെതിരെ രൂപയുടെ മൂല്യം ഇടിഞ്ഞതും ആഭ്യന്തരവിപണിയില്‍ സ്വര്‍ണ്ണത്തിന്റെ വില കുതിക്കാന്‍ കാരണമായിട്ടുണ്ട്.

അമേരിക്കയുടെ കേന്ദ്ര ബാങ്കായ ഫെഡറല്‍ റിസര്‍വ് പലിശ നിരക്കുകളില്‍ കുറവ് വരുത്തിയേക്കുമെന്ന സൂചനയാണ് ആഗോളവിപണിയില്‍ സ്വര്‍ണവില കുതിക്കാനുളള ഒരു കാരണമായി സാമ്പത്തിക വിദഗ്ധര്‍ പറയുന്നത്.

Top