പ്രളയകാലത്ത് ഇടുക്കി ഡാമില്‍ നിന്ന് അമിതമായി കേരളം വെള്ളം തുറന്നുവിട്ടെന്ന ആരോപണവുമായി തമിഴ്‌നാട്

DAM

ചെന്നൈ : പ്രളയകാലത്ത് ഇടുക്കി ഡാമില്‍ നിന്ന് അമിതമായി കേരളം വെള്ളം തുറന്നുവിട്ടെന്ന ആരോപണവുമായി തമിഴ്‌നാട് സര്‍ക്കാര്‍. മഴ കനത്ത ആഗസ്റ്റ് 15ന് 390മില്യണ്‍ ക്യൂബിക് മീറ്റര്‍ വെള്ളം തുറന്നുവിട്ടെന്ന് തമിഴ്‌നാട് സുപ്രിംകോടതിയെ അറിയിച്ചു.

കേരളത്തിലെ പ്രളയക്കെടുതി രൂക്ഷമായതില്‍ മുല്ലപ്പെരിയാറില്‍ നിന്ന് തുറന്നുവിട്ട വെള്ളവും കാരണമായെന്ന് കേരളം സുപ്രിം കോടതിയില്‍ സത്യവാങ്മൂലം സമര്‍പ്പിച്ചിരുന്നു. ഇതിന് മറുപടിയായി തമിഴ്‌നാട് സുപ്രിം കോടതിയില്‍ സമര്‍പ്പിച്ച സത്യവാങ്മൂലത്തിലാണ് ഇക്കാര്യം പറയുന്നത്. 10-ാം തിയതി മുതലുള്ള രേഖയാണ് ഉള്ളത്. 52.7 മില്യണ്‍ ക്യൂബിക് മീറ്ററാണ് 10ന് ഒഴുക്കി വിട്ടത്. 14-ാം തീയതിയില്‍ തുറന്നുവിട്ടത് 46.21 മില്യണ്‍ ക്യൂബിക് മീറ്ററാണ്. എന്നാല്‍ ഏറ്റവും കൂടുതല്‍ മഴ ലഭിച്ച ആഗസ്റ്റ് 15 ന് 390.51 മില്യണ്‍ ക്യൂബിക് മീറ്റര്‍ വെള്ളം തുറന്നുവിട്ടെന്നാണ് തമിഴ്‌നാട് നല്‍കുന്ന കണക്ക്.

Top