കമ്മ്യൂണിറ്റി കിച്ചണുകളുടെ പടമെടുക്കാന്‍ ആളുകളെത്തുന്നു; വിലക്കി മുഖ്യമന്ത്രി

തിരുവനന്തപുരം: സംസ്ഥാനത്തെ ലോക്ക് ഡൗണ് പശ്ചാത്തലത്തില്‍ രൂപപ്പെടുത്തിയ കമ്മ്യൂണിറ്റി കിച്ചണുകള്‍ ആള്‍ക്കൂട്ടമാകുന്ന സാഹചര്യങ്ങളാകുന്നതായി മുഖ്യമന്ത്രി പിണറായി വിജയന്‍. പല ആളുകളും അവിടെ പടമെടുക്കാന്‍ വേണ്ടി അവിടെ പോകുന്നതായി ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ട്. കമ്യൂണിറ്റി കിച്ചണുകളില്‍ പ്രവര്‍ത്തിക്കാത്തവര്‍ കിച്ചണില്‍ കയറരുതെന്ന് മുഖ്യമന്ത്രി അറിയിച്ചു.

സംസ്ഥാനത്ത് 1059 കമ്യൂണിറ്റി കിച്ചണ്‍ തുടങ്ങി. 934 പഞ്ചായത്തുകള്‍ കേന്ദ്രീകരിച്ചാണ് കിച്ചണ്‍റെ പ്രവര്‍ത്തനം. 52000ത്തിലേറെ പേര്‍ക്ക് ഇതിനോടകം ഭക്ഷണം നല്‍കിയിട്ടുണ്ട്. അര്‍ഹതയും ആവശ്യവും ഉളളവര്‍ക്കേ ഭക്ഷണം വിതരണം ചെയ്യാവൂ. ഭക്ഷണ വിതരണത്തെ കുറിച്ചുള്ള പരാതികള്‍ പരിഹരിക്കണമെന്നും മുഖ്യമന്ത്രി വിശദമാക്കി.

Top