ബജറ്റ് സമ്മേളനം ഇന്ന്; നിയമസഭയിലേക്ക് ബിജെപി മാര്‍ച്ച് നടത്തും

തിരുവനന്തപുരം: കേരള നിയമസഭയുടെ ബജറ്റ് സമ്മേളനം ഇന്ന് തുടങ്ങാനിരിക്കെ നിയമസഭയിലേക്ക് ഇന്ന് ബിജെപി മാര്‍ച്ച് നടത്തും. പൗരത്വനിയമത്തിനും ഭരണഘടനയ്ക്കും ഒപ്പം എന്ന മുദ്രാവാക്യത്തോടെയാണ് ബിജെപി മാര്‍ച്ച് നടത്തുന്നത്. പൗരത്വ നിയമത്തിനായി വാദിക്കുന്ന ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാനേയും മാര്‍ച്ചില്‍ ബിജെപി പിന്തുണയ്ക്കും.

ബിജെപി തിരുവനന്തപുരം ജില്ലാ കമ്മിറ്റി സംഘടിപ്പിക്കുന്ന മാര്‍ച്ചില്‍ പൗരത്വ നിയമത്തെ എതിര്‍ക്കുന്ന എല്‍ഡിഎഫിനേയും യുഡിഎഫിനേയും രാഷ്ട്രീയമായി വിമര്‍ശിക്കുയും ചെയ്യും.

സംഘര്‍ഷ സാധ്യതയുള്ളതിനാല്‍ കനത്ത സുരക്ഷയാണ് നിയമസഭാ പരിസരത്ത് പൊലീസ് ഒരുക്കുന്നത്. പൗരത്വ നിയമത്തില്‍ സര്‍ക്കാരും പ്രതിപക്ഷവുമായി ഇടഞ്ഞു നില്‍ക്കുന്ന ഗവര്‍ണര്‍, നയപ്രഖ്യാപന പ്രസംഗം എങ്ങനെ പൂര്‍ത്തിയാക്കും എന്ന ആകാംക്ഷയോടൊപ്പം തന്നെ പുറത്ത് ബിജെപി മാര്‍ച്ചും കൂടി എത്തുന്നതോടെ സ്ഥലത്തെ സ്ഥിതിഗതികള്‍ എന്താകുമെന്നാണ് ആശങ്ക.

Top