കേരളത്തില്‍ ഇന്നും ശക്തമായ മഴയ്ക്ക് സാധ്യത; 10 ജില്ലകളില്‍ യെല്ലോ അലര്‍ട്ട്

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്നും ശക്തമായ മഴ തുടരും. പത്ത് ജില്ലകളില്‍ യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. തിങ്കളാഴ്ച മുതല്‍ അതി ശക്തമായ മഴക്കാണ് സാധ്യത. കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, എറണാകുളം, ഇടുക്കി ജില്ലകളില്‍ തിങ്കള്‍ മുതല്‍ മൂന്ന് ദിവസം ഓറഞ്ച് അലര്‍ട്ടും പ്രഖ്യാപിച്ചു.

ഇന്ന് ബംഗാള്‍ ഉള്‍ക്കടലില്‍ ന്യൂനമര്‍ദം രൂപപ്പെടുമെന്നാണ് കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ പ്രവചനം. മത്സ്യത്തൊഴിലാളികള്‍ ജാഗ്രത പാലിക്കണം. മലയോര മേഖലയില്‍ രാത്രികാല യാത്ര നിരോധിച്ചതായും ദുരന്തനിവാരണ അതോറിറ്റി അറിയിച്ചു.

Top