രാജസ്ഥാനെ പിഴുതെറിഞ്ഞ്‌ കേരളം രഞ്ജി ട്രോഫിയില്‍ മുത്തമിട്ടു

തിരുവനന്തപുരം: രാജസ്ഥാനെ തറപറ്റിച്ച് കേരളം രഞ്ജി ട്രോഫിയില്‍ മുത്തമിട്ടു.

തുമ്പയിലെ സെന്റ് സേവ്യേഴ്‌സ് കെസിഎ സ്റ്റേഡിയത്തില്‍ കരുത്തരായ രാജസ്ഥാനെ 131 റണ്‍സിന് തകര്‍ത്താണ് കേരളത്തിന്റെ ചുണക്കുട്ടികള്‍ വീണ്ടും വിജയം വരിച്ചത്.

രണ്ടാം ഇന്നിങ്‌സില്‍ തോല്‍വി ഒഴിവാക്കുന്നതിന് കിണഞ്ഞ് ചെറുത്തുനിന്ന രാജസ്ഥാന്‍ താരങ്ങളെ 211 റണ്‍സിന് മടക്കിക്കെട്ടിയാണ് കേരളം സീസണിലെ രണ്ടാം ജയം കുറിച്ചത്.

343 റണ്‍സ് വിജയലക്ഷ്യവുമായി രണ്ടാം ഇന്നിങ്‌സ് ആരംഭിച്ച രാജസ്ഥാന്‍ 71 ഓവറില്‍ 182 റണ്‍സിന് പുറത്തായി.

30.4 ഓവറില്‍ 85 റണ്‍സ് വഴങ്ങി അഞ്ചു വിക്കറ്റ് വീഴ്ത്തിയ സിജോമോന്‍ ജോസഫാണ് രണ്ടാം ഇന്നിങ്‌സില്‍ രാജസ്ഥാനെ പൊളിച്ചടുക്കിയത്.

മല്‍സരത്തിലാകെ 10 വിക്കറ്റും അര്‍ധസെഞ്ചുറിയും സെഞ്ചുറിയും ഉള്‍പ്പെടെ 184 റണ്‍സുമെടുത്ത ജലജ് സക്‌സേനയാണ് കളിയിലെ കേമന്‍.

സ്‌കോര്‍: കേരളം – 335, 250/4 ഡിക്ലയേര്‍ഡ്, രാജസ്ഥാന്‍ – 243, 211

വിജയത്തോടെ മൂന്നു മല്‍സരങ്ങളില്‍നിന്ന് കേരളത്തിന് 12 പോയിന്റായി. തിരുവനന്തപുരത്തു നടന്ന ആദ്യ മല്‍സരത്തില്‍ കരുത്തരായ ജാര്‍ഖണ്ഡിനെ തോല്‍പ്പിച്ച കേരളം രണ്ടാം മല്‍സരത്തില്‍ നിലവിലെ ചാംപ്യന്‍മാരായ ഗുജറാത്തിനോട് അവരുടെ മൈതാനത്ത് തോല്‍വി വഴങ്ങിയിരുന്നു.

ഇതിനു പിന്നാലെയാണ് തുമ്പയിലെ കെസിഎ മൈതാനത്ത് കേരളം വീണ്ടും വിജയക്കൊടി പാറിച്ചത്.

ശ്രീലങ്കയ്ക്ക് ലോകകപ്പ് സമ്മാനിച്ച പ്രശസ്ത പരിശീലകന്‍ ഡേവ് വാട്‌മോറിനു കീഴിലാണ് കേരളം ഇത്തവണ കളിക്കുന്നത്.

Top