ദേശീയ യൂത്ത് ബാസ്‌കറ്റ്‌ബോള്‍ ചാമ്പ്യന്‍ഷിപ്പില്‍ കേരളത്തിന് വെങ്കലം

ഹൈദരാബാദ്: ദേശീയ യൂത്ത് ബാസ്‌കറ്റ്‌ബോള്‍ ചാമ്പ്യന്‍ഷിപ്പില്‍ കേരളത്തിന്റെ പെണ്‍കുട്ടികള്‍ക്ക് വെങ്കലം.

34ാമത് ചാമ്പ്യന്‍ഷിപ്പില്‍ ഉത്തര്‍പ്രദേശിനെ 58-47ന് തോല്‍പ്പിച്ചാണ് കേരളം മൂന്നാം സ്ഥാനം നേടിയത്.

ഹൈദരാബാദിലെ ഗച്ചി ബൗളി ഇന്‍ഡോര്‍ സ്‌റ്റേഡിയത്തിലായിരുന്നു മത്സരം. സെമിയില്‍ തമിഴ്‌നാടിനോടാണ് കേരളം 59-50 നു തോറ്റത്.

നേരത്തെ, കേരളത്തിന്റെ ആണ്‍കുട്ടികള്‍ ക്വാര്‍ട്ടര്‍ ഫൈനലില്‍ തോറ്റതോടെ മെഡല്‍ സാധ്യത നഷ്ടപ്പെടുത്തിയിരുന്നു.

Top