കേരള വിമന്‍സ് ഫുട്‌ബോള്‍ ലീഗ് നാളെ തുടങ്ങും

കോഴിക്കോട്: കേരള ഫുട്‌ബോള്‍ അസോസിയേഷന്റെ ആഭിമുഖ്യത്തില്‍ നടക്കുന്ന നാലാമത് കേരള വിമന്‍സ് ലീഗിന് നാളെ തുടക്കം. കോഴിക്കോട് ഇ.എം.എസ്. കോര്‍പ്പറേഷന്‍ സ്റ്റേഡിയത്തില്‍ നടക്കുന്ന ഉദ്ഘാടന മത്സരത്തില്‍ ഗോകുലം കേരള എഫ്.സി. കേരള യുണൈറ്റഡ് എഫ്.സിയെ നേരിടും. വൈകിട്ട് നാലുമണിക്കാണ് മത്സരം.

കേരള ബ്ലാസ്റ്റേഴ്‌സിനും നാളെ മത്സരമുണ്ട്. എറണാകുളം മഹാരാജാസ് കോളേജ് ഗ്രൗണ്ടില്‍ നടക്കുന്ന മത്സരത്തില്‍ ബ്ലാസ്‌റ്റേഴ്‌സ് എമിറേറ്റ്‌സ് എഫ്.സിയെ നേരിടും. ഒക്ടോബര്‍ 15 ന് ലീഗ് അവസാനിക്കും.

കോഴിക്കോട് ഇ.എം.എസ്. കോര്‍പ്പറേഷന്‍ സ്റ്റേഡിയം, എറണാകുളം മഹാരാജാസ് കോളേജ് ഗ്രൗണ്ട് എന്നിവിടങ്ങളിലാണ് ടൂര്‍ണമെന്റ് നടക്കുക. ആകെ പത്തുടീമുകളാണ് മത്സരിക്കുന്നത്. 46 മത്സരങ്ങളുണ്ടാകും.

ഗോകുലം കേരള എഫ്.സി, ഡോണ്‍ ബോസ്‌കോ എഫ്.എ, കേരള യുണൈറ്റഡ് എഫ്.സി, കടത്തനാട് രാജ് എഫ്.എ, ലൂക്ക സോക്കര്‍ ക്ലബ്ബ്, കേരള ബ്ലാസ്‌റ്റേഴ്‌സ് എഫ്.സി, ലോര്‍ഡ്‌സ് എഫ്.എ, കൊച്ചി വൈ.എം.എ.എ, എമിറേറ്റ്‌സ് എഫ്.സി., എസ്.ബി.എഫ്.എ. പൂവാര്‍, ബാസ്‌കോ എന്നീ ടീമുകളാണ് ടൂര്‍ണമെന്റില്‍ പങ്കെടുക്കുന്നത്.

Top