ശബരിമല ദര്‍ശനം ; യുവതിയുടെ വീടാക്രമിച്ച സംഭവത്തില്‍ വനിതാ കമ്മീഷന്‍ സ്വമേധയാ കേസെടുത്തു

മലപ്പുറം: ശബരിമല ദര്‍ശനത്തിന് താല്‍പര്യം പ്രകടിപ്പിച്ച യുവതിയുടെ വീട് ആക്രമിച്ച സംഭവത്തില്‍ കേരള വനിതാ കമ്മീഷന്‍ സ്വമേധയാ കേസെടുത്തു. കഴിഞ്ഞ ദിവസം ശബരിമലയില്‍ പോകാന്‍ താല്‍പര്യം പ്രകടിപ്പിച്ച് കൊച്ചിയില്‍ വാര്‍ത്താ സമ്മേളനം നടത്തിയ യുവതികള്‍ക്കൊപ്പം ഉണ്ടായിരുന്ന പളളിക്കല്‍ കാക്കഞ്ചേരി കുഴിപ്പുറം സ്വദേശിനിയായ അപര്‍ണ ശിവകാമിയുടെ വീടാണ് ആക്രമിക്കപ്പെട്ടത്.

മാധ്യമ വാര്‍ത്തകളുടെ അടിസ്ഥാനത്തില്‍ കമ്മീഷന്‍ അധ്യക്ഷ എം.സി. ജോസഫെയ്നിന്റെ നിര്‍ദ്ദേശപ്രകാരമാണ് നടപടി.

ഇതിനിടെ ശബരിമലയില്‍ സംരക്ഷണം ഒരുക്കണമെന്ന ആവശ്യവുമായി നാല് യുവതികള്‍ ഹൈക്കോടതിയെ സമീപിച്ചു. യുവതികള്‍ സമര്‍പ്പിച്ച ഹര്‍ജി കോടതി പരിഗണിക്കും.

Top