സി.കെ. നായിഡു അണ്ടര്‍-23 ക്രിക്കറ്റ് കേരളത്തിന് മികച്ച വിജയം

തലശ്ശേരി: സി.കെ. നായിഡു അണ്ടര്‍-23 ക്രിക്കറ്റില്‍ കേരളത്തിന് ജയം. വാശിയേറിയ മത്സരത്തില്‍ കേരളം ജമ്മു കാശ്മീരിനെയാണ് പരാജയപ്പെടുത്തിയത്. ഇന്നിങ്സിനും 65 റണ്‍സിനുമാണ് കേരളം ജമ്മു കാശ്മീരിനെ തോല്‍പ്പിച്ചത്. സ്‌കോര്‍: കേരളം 377; കാശ്മീര്‍ 115, 197.

കേരളത്തിന് വേണ്ടി വിഷ്ണു പി. കുമാറും ശ്രീഹരി എസ്. നായരും മൂന്ന് വീതം വിക്കറ്റെടുത്തു. സിജോമോന്‍ ജോസഫിന് രണ്ട് വിക്കറ്റും ലഭിച്ചു. നേരത്തെ ക്യാപ്റ്റന്‍ വത്സല്‍ ഗോവിന്ദിന്റെ സെഞ്ചുറി (191) മികവിലാണ് കേരളം മികച്ച സ്‌കോര്‍ നേടിയത്.

Top