സയ്യിദ് മുഷ്താഖ് അലി ട്രോഫിയിൽ കേരളം ഇന്ന് ഡൽഹിയെ നേരിടും

യ്യിദ് മുഷ്താഖ് അലി ട്രോഫിയിൽ കേരളം ഇന്ന് ഡൽഹിക്കെതിരെ. ഗ്രൂപ്പ് ഇയിൽ ഇരു ടീമുകളുടെയും മൂന്നാം മത്സരമാണ് ഇത്. ആദ്യ രണ്ട് മത്സരങ്ങളും വിജയിച്ചതിനാൽ ഈ കളി കൂടി വിജയിച്ച് ക്വാർട്ടർ ഫൈനൽ സാധ്യതകൾ വർധിപ്പിക്കുക എന്നതാണ് ഇരു ടീമുകളുടെയും ലക്ഷ്യം. എന്നാൽ, കരുത്തരായ ഡൽഹിയെ പരാജയപ്പെടുത്തുക എന്നത് കേരളത്തിനു വലിയ വെല്ലുവിളിയാവും.

മുംബൈ വാംഖഡെ സ്റ്റേഡിയത്തിൽ ഉച്ചക്ക് 12 മണിക്കാണ് മത്സരം.പുതുച്ചേരിക്കെതിരെ വിജയിച്ച് തുടങ്ങിയ കേരളത്തിന് മുംബൈക്കെതിരെ നേടിയ തകർപ്പൻ ജയം വലിയ ആത്മവിശ്വാസം നൽകും. ഒരുപക്ഷേ, ഗ്രൂപ്പിലെ തന്നെ ഏറ്റവും ദുർബലമായ ബൗളിംഗ് നിരയാണെങ്കിൽ പോലും 197 എന്ന കൂറ്റൻ സ്കോർ 15.5 ഓവറിൽ മറികടന്ന കേരളം ക്വാർട്ടർ ഫൈനൽ സാധ്യതകളെ ഗൗരവമായിത്തന്നെ കാണുന്നുണ്ട്.

എന്നാൽ, ഡൽഹി ബൗളിംഗ് നിര ശക്തമാണ്. ഇശാന്ത് ശർമ്മ, സിമ്രൻജീത് സിംഗ്, പ്രദീപ് സാംഗ്‌വാൻ തുടങ്ങി മികച്ച താരങ്ങൾ ഉൾക്കൊള്ളുന്നതാണ് ഡൽഹിയുടെ ബൗളിംഗ് നിര. ശിഖർ ധവാൻ, നിതീഷ് റാണ, അനുജ് റാവത്, ഹിമ്മത് സിംഗ്, ലളിത് യാദവ് എന്നിങ്ങനെ വളരെ കരുത്തുറ്റ ഒരു ബാറ്റിംഗ് നിരയും ഡൽഹിക്കുണ്ട്.

Top