കേരളത്തിന് 1.84 ലക്ഷം ഡോസ് കോവിഡ് വാക്‌സിന്‍ കൂടി ലഭിക്കും

ന്യൂഡല്‍ഹി: വാക്‌സിന്‍ ക്ഷാമം നേരിടുന്ന കേരളത്തിന് അടുത്ത മൂന്നുദിവസത്തിനുള്ളില്‍ 1,84,070 ഡോസ് കോവിഡ് വാക്‌സിന്‍ കൂടി ലഭ്യമാക്കുമെന്ന് കേന്ദ്ര ആരോഗ്യ മന്ത്രാലയം അറിയിച്ചു. അടുത്ത മൂന്നുദിവസത്തിനുള്ളില്‍ മറ്റു സംസ്ഥാനങ്ങള്‍ക്ക് 53.25 ലക്ഷം ഡോസ് കൂടി കേന്ദ്രം നല്‍കും. ഇതുവരെ 17.49 കോടി ഡോസ് വാക്‌സിനാണ് കേന്ദ്രസര്‍ക്കാര്‍ സംസ്ഥാനങ്ങള്‍ക്കും കേന്ദ്രഭരണ പ്രദേശങ്ങള്‍ക്കുമായി നല്‍കിയിട്ടുള്ളത്.

Top