കേരളത്തില്‍ വനിതാ മുഖ്യമന്ത്രി വേണമെന്ന് ആഗ്രഹം; രാഹുല്‍ ഗാന്ധി

പെരുമ്പാവൂര്‍: കേരളത്തില്‍ വനിതാ മുഖ്യമന്ത്രി വേണമെന്നാണ് തന്റെ ആഗ്രഹമെന്ന് കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി. എന്നാല്‍ അതിന് കുറച്ചു കൂടി സമയം വേണ്ടി വരുമെന്നും അദ്ദേഹം പറഞ്ഞു. ഒരുപാട് കഴിവും കാര്യശേഷിയും ഉള്ള വനിതകള്‍ തെരഞ്ഞെടുപ്പില്‍ മത്സരിക്കുന്നുണ്ടെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. പെരുമ്പാവൂരില്‍ യുഡിഎഫിന്റെ തെരഞ്ഞെടുപ്പ് പ്രചാരണ യോഗത്തില്‍ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.

ഉദ്യോഗാര്‍ത്ഥികളുടെ സമരത്തില്‍ സിപിഎമ്മിനെതിരെ രൂക്ഷമായ വിമര്‍ശനമാണ് ഇന്ന് രാഹുല്‍ നടത്തിയത്. കോട്ടയത്തെ തെരഞ്ഞെടുപ്പ് പരിപാടിയില്‍ സംസാരിക്കുമ്പോള്‍ സിപിഎം ഉള്ളതെല്ലാം പാര്‍ട്ടിക്ക് മാത്രം കൊടുക്കരുതെന്നും കേരളത്തിന്റെ വികസനം കൂടി നോക്കണമെന്നും രാഹുല്‍ പറഞ്ഞു. യുവാക്കള്‍ക്ക് നല്‍കേണ്ട ജോലി സിപിഎം വേണ്ടപ്പെട്ടവര്‍ക്ക് നല്‍കുന്നുവെന്നും രാഹുല്‍ വിമര്‍ശിച്ചു.

Top