രഞ്ജി ട്രോഫി; മധ്യപ്രദേശിനെതിരെ കേരളം തോല്‍വി ഏറ്റുവാങ്ങി

തിരുവനന്തപുരം: രഞ്ജി ട്രോഫിയില്‍ മധ്യപ്രദേശിനെതിരെ കേരളത്തിന് തോല്‍വി. ഈ സീസണില്‍ കേരളത്തിന്റെ ആദ്യത്തെ തോല്‍വിയാണിത്.

അവസാന ദിവസം വിജയലക്ഷ്യമായ 192 റണ്‍സ് മധ്യപ്രദേശ് അഞ്ച് വിക്കറ്റ് നഷ്ടത്തില്‍ മറി കടക്കുകയായിരുന്നു. 77 റണ്‍സ് നേടിയ രജത് പാട്ടിഡാറും 48 റണ്‍സോടെ പുറത്താകാതെ നിന്ന ശുഭം ശര്‍മയുമാണ് വിജയം സമ്മാനിച്ചത്. കേരളത്തിന് വേണ്ടി അക്ഷയ് ചന്ദ്രന്‍ രണ്ടു വിക്കറ്റ് വീഴ്ത്തി.

നേരത്തെ അവസാന ദിനം ബാറ്റിംഗിനിറങ്ങിയ കേരളം രണ്ടാം ഇന്നിംഗ്‌സില്‍ 455 റണ്‍സിനായിരുന്നു പുറത്തായത്. 193 റണ്‍സോടെ പുറത്താകാതെ നിന്ന വിഷ്ണു വിനോദിന് ഇരട്ട സെഞ്ചുറി നഷ്ടമായി. 23 ഫോറുകളും ഒരു സിക്‌സും അടങ്ങിയതായിരുന്നു വിഷ്ണുവിന്റെ ഇന്നിംഗ്‌സ്.

Top