കേരളവര്‍മയിലെ തിരഞ്ഞെടുപ്പ് എസ്.എഫ്.ഐ അട്ടിമറിച്ചു; നിയമനടപടിയുമായി കെ എസ് യു

തൃശ്ശൂര്‍: എസ്എഫ്‌ഐക്കെതിരെ നിയമനടപടിക്കൊരുങ്ങാന്‍ കെ എസ് യു. കേരളവര്‍മ കോളജിലെ യൂണിയന്‍ തിരഞ്ഞെടുപ്പ് അട്ടിമറിച്ചെന്നാരോപിച്ച് ആണ് നടപടി. ഒരു വോട്ടിന് കെ എസ് യു സ്ഥാനാര്‍ഥി എസ് ശ്രീക്കുട്ടന്‍ ജയിച്ച ശേഷം റീ കൗണ്ടിങ്ങിന്റെ പേരില്‍ അട്ടിമറി നടത്തിയെന്നാണ് ആക്ഷേപം. തുല്യ വോട്ടുകള്‍ വന്നപ്പോള്‍ റീ കൗണ്ടിങ് നടത്തിയെന്നും 11 വോട്ടിന് ജയിച്ചെന്നുമാണ് എസ്എഫ്‌ഐ വാദം. 11 വോട്ടിന് ചെയര്‍മാന്‍ സ്ഥാനാര്‍ഥി കെഎസ് അനിരുദ്ധന്‍ ജയിച്ചതായും എസ്എഫ്‌ഐ പറഞ്ഞു.

എസ്എഫ്‌ഐ തിരഞ്ഞെടുപ്പ് അട്ടിമറിച്ചെന്ന് ആരോപിച്ച് കെഎസ്യു തിരഞ്ഞെടുപ്പ് ബഹിഷ്‌കരിച്ച് ക്യാമ്പസില്‍ നിന്നും ഇറങ്ങിപ്പോയിരുന്നു. 32 വര്‍ഷത്തിന് ശേഷമാണ് ജനറല്‍ സീറ്റില്‍ ആദ്യ ഘട്ടത്തില്‍ കെഎസ്യു വിജയിച്ചത്. ക്യാമ്പസിലെ സംഘര്‍ഷ സാധ്യത മുന്‍നിര്‍ത്തി എസിപിയുടെ നേതൃത്വത്തില്‍ പൊലീസ് സംഘം എത്തിയിരുന്നു.

രാത്രി ഏറെ വൈകിയാണ് കൗണ്ടിങ് അവസാനിച്ചത്. തിരഞ്ഞെടുപ്പ് നിര്‍ത്തിവയ്ക്കാന്‍ പ്രിന്‍സിപ്പല്‍ ആവശ്യപ്പെട്ടെങ്കിലും റിട്ടേണിംഗ് ഓഫീസര്‍ അതിന് തയ്യാറായിരുന്നില്ല. കൗണ്ടിങ് ടേബിളിലെ അധ്യാപകരെ എസ്എഫ്‌ഐ ഭീഷണിപ്പെടുത്തിയതായും കെഎസ്യു ആരോപിച്ചു.

Top