കേരള സര്‍വകലാശാലാ വിസിയെ പൂട്ടിയിട്ടു ; രാജി ആവശ്യപ്പെട്ട് ശക്തമായ പ്രതിഷേധം

തിരുവനന്തപുരം: അധ്യാപക നിയമനത്തില്‍ ക്രമക്കേട് ആരോപിച്ച് കേരള സര്‍വകലാശാലാ വൈസ്ചാന്‍സലര്‍ ഡോ.പി.കെ രാധാകൃഷ്ണനെ സിന്‍ഡിക്കേറ്റംഗങ്ങള്‍ പൂട്ടിയിട്ടു.

രാവിലെ 10ന് സിന്‍ഡിക്കേറ്റ് യോഗം തുടങ്ങി രണ്ട് അജന്‍ഡകള്‍ ചര്‍ച്ചയ്‌ക്കെടുത്ത ശേഷമാണ് അധ്യാപക നിയമനം പരിഗണിച്ചത്.

എല്ലാ സിന്‍ഡിക്കേറ്റംഗങ്ങളും ബഹളമുണ്ടാക്കിയതിനെത്തുടര്‍ന്ന് യോഗം അവസാനിപ്പിച്ച് പുറത്തേക്ക് പോവാന്‍ വി.സി ശ്രമിച്ചു.

ഇതിനിടെ സിന്‍ഡിക്കേറ്റ് ഹാളിന്റെ രണ്ട് വാതിലുകളും പൂട്ടിയിട്ട് അംഗങ്ങള്‍ വി.സിയെ തടഞ്ഞുവയ്ക്കുകയായിരുന്നു.

വിസി രാജിവയ്ക്കണമെന്ന് ആവശ്യപ്പെട്ട് സിന്‍ഡിക്കേറ്റംഗങ്ങളും വിദ്യാര്‍ത്ഥികളും പ്രതിഷേധം ശക്തമാക്കിയിരിക്കുകയാണ്.

ഇതിനിടെ ഡി.വൈ.എഫ്.ഐ, എസ്.എഫ്.ഐ പ്രവര്‍ത്തകര്‍ സര്‍വകലാശാലയുടെ ഗേറ്റ് തകര്‍ത്ത് അകത്തുകയറി.

സമരക്കാരെ പിരിച്ചുവിടാന്‍ പൊലീസ് ജലപീരങ്കി പ്രയോഗിച്ചു.

Top