കേരള സര്‍വ്വകലാശാല തിരഞ്ഞെടുപ്പ്; ചരിത്രം ആവര്‍ത്തിച്ച്എസ്.എഫ്.ഐ, എതിരില്ലാത്ത ജയം

തിരുവനന്തപുരം: കേരള സര്‍വ്വകലാശാല യൂണിയന്‍, സെനറ്റ് തിരഞ്ഞെടുപ്പില്‍ വിജയം ആവര്‍ത്തിച്ച് എസ്.എഫ്.ഐ. നോമിനേഷന്‍ നല്‍കിയപ്പോള്‍ തന്നെ ചെയമാന്‍, ജനറല്‍ സെക്രട്ടറി, ജോയിന്റ് സെക്രട്ടറി, പതിനഞ്ച് എക്‌സിക്യൂട്ടിവില്‍ പതിമൂന്നിലും, അക്കൗണ്ട്‌സ് കമ്മിറ്റി, സ്റ്റുഡന്റ്‌സ് കൗണ്‍സില്‍ എന്നീ സീറ്റുകളില്‍ മുഴുവനും, സെനറ്റില്‍ പത്തില്‍ എഴിലും എസ് എഫ് .ഐ പാനലിന് എതിരില്ലാതെ തിരഞ്ഞെടുക്കപ്പെട്ടു.
ഭാരവാഹികള്‍ -അനില രാജു (ചെയര്‍പേഴ്‌സണ്‍, TK MM കോളേജ് കോളേജ് ആലപ്പുഴ, നകുല്‍ ജയചന്ദ്രന്‍ (ജനറല്‍ സെക്രട്ടറി, ഗവ സംസ്‌കൃത കോളേജ് തിരുവനന്തപുരം) ആയിഷ ബാബു (എസ്.എന്‍ കോളേജ് കൊല്ലം), ശ്രുതി പി.വി (ഇക്ബാല്‍ കോളേജ്),ദൃശ്യമോള്‍ റ്റി.കെ (എന്‍.എസ്സ്.എസ്സ് കോളേജ് പന്തളം ) എന്നിവര്‍ വൈസ് ചെയര്‍മാന്‍മാരായും എതിരില്ലാതെ വിജയിച്ചു.
കേരള സര്‍വ്വകലാശാല തിരഞ്ഞെടുപ്പില്‍ മിന്നും വിജയം എസ്.എഫ്.ഐ ക്ക് ലഭിക്കുന്നതിനു വേണ്ടി പ്രയത്‌നിച്ച പ്രവര്‍ത്തകരേ എസ്.എഫ്.ഐ പ്രവര്‍ത്തകരേ പ്രസിഡന്റ് വി.എ വിനീഷ്, സെക്രട്ടറി കെ.എം സച്ചിന്‍ ദേവ് എന്നിവര്‍ അഭിവാദ്യം ചെയ്തു.

Top