ബോധപൂര്‍വമായ കൃത്രിമം നടന്നിട്ടില്ലെന്ന് റിപ്പോര്‍ട്ട്; പ്രശ്‌നം സോഫ്റ്റ് വെയറിലെ തകരാര്‍

തിരുവനന്തപുരം: കേരള സര്‍വകലാശാലയിലെ മാര്‍ക്ക് ദാന വിവാദത്തില്‍ ബോധപൂര്‍വമായ കൃത്രിമം നടന്നിട്ടില്ലെന്ന് വിദഗ്ധ സമിതിയുടെ റിപ്പോര്‍ട്ട്. ബോധപൂര്‍വ്വം കൃത്രിമം നടന്നിട്ടില്ലെന്നും മോഡറേഷന്‍ സോഫ്റ്റ് വെയറിലെ തകരാറാണ് പ്രശ്‌നങ്ങള്‍ക്ക് കാരണമെന്നുമാണ് റിപ്പോര്‍ട്ടില്‍ പറയുന്നത്.

ചില പരീക്ഷകളുടെ മോഡറേഷന്‍ മാര്‍ക്ക് കുറഞ്ഞിട്ടുണ്ടെന്നും സമിതി കണ്ടെത്തി. കൂടുതല്‍ യൂസര്‍ ഐഡി ഉപയോഗിച്ച് തിരിമറി നടത്തിയതിന് തെളിവില്ലെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. വിദഗ്ധ സമിതി റിപ്പോര്‍ട്ട് ഇന്നത്തെ സിന്‍ഡിക്കേറ്റ് യോഗം പരിശോധിക്കും.

2016 മുതല്‍ 2019 വരെയുള്ള ബിരുദ പരീക്ഷകളുടെ മാര്‍ക്കിലാണ് ക്രമക്കേട് കണ്ടെത്തിയത്. 16 ബി.എ, ബിഎസ്സി പരീക്ഷകളിലാണ് ക്രമക്കേട് നടന്നത്.

Top