സര്‍വ്വകലാശാല മാര്‍ക്ക് തട്ടിപ്പ് ; മോഡറേഷന്‍ റദ്ദാക്കാന്‍ വൈസ് ചാന്‍സലറുടെ നിര്‍ദേശം

തിരുവനന്തപുരം: കേരള സര്‍വ്വകലാശാല മാര്‍ക്ക് തട്ടിപ്പ് വിവാദത്തില്‍ മോഡറേഷന്‍ റദ്ദാക്കാന്‍ വൈസ് ചാന്‍സലറുടെ നിര്‍ദേശം. മോഡറേഷനില്‍ കൃത്രിമം കണ്ടെത്തിയതിനെത്തുടര്‍ന്നാണ് നടപടി. മാര്‍ക്ക് ലിസ്റ്റുകള്‍ പിന്‍വലിക്കാനും നിര്‍ദേശം നല്‍കി. മോഡറേഷന്‍ ലഭിച്ചവരുടെ മാര്‍ക്ക് ലിസ്റ്റുകളായിരിക്കും പിന്‍വലിക്കുക. 16 ബി.എ, ബിഎസ്സി പരീക്ഷകളിലാണ് ക്രമക്കേട് നടന്നത്.

മോഡറേഷന്‍ മാര്‍ക്ക് തട്ടിപ്പ് രണ്ട് ഡെപ്യൂട്ടി രജിസ്ട്രാര്‍മാര്‍ക്ക് നല്‍കിയ പാസ് വേര്‍ഡ് ഉപയോഗിച്ചെന്ന് പ്രാഥമിക അന്വേഷണത്തില്‍ തെളിഞ്ഞിരുന്നു. മാര്‍ക്ക് കംപ്യൂട്ടറില്‍ രേഖപ്പെടുത്താനായി പാസ് വേര്‍ഡ് പരീക്ഷാ വിഭാഗത്തിലെ പല ജീവനക്കാര്‍ക്കും നല്‍കിയിരുന്നുവെന്ന് ഇവര്‍ സര്‍വകലാശാലയെ അറിയിച്ചിട്ടുണ്ട്. അതേസമയം ക്രൈംബ്രാഞ്ച് അന്വഷണത്തോടൊപ്പം സ്വന്തം നിലയ്ക്ക് അന്വേഷണം നടത്താനും കേരള സര്‍വകലാശാല തീരുമാനിച്ചു.

Top