നാളെ മുതല്‍ നടത്താനിരിക്കുന്ന കേരള സര്‍വ്വകലാശാല പരീക്ഷകള്‍ക്ക് മാറ്റമില്ല

തിരുവനന്തപുരം: കേരള സര്‍വ്വകലാശാല നാളെ മുതല്‍ നടത്താനിരിക്കുന്ന പരീക്ഷകള്‍ക്ക് മാറ്റമില്ലെന്ന് അധികൃതര്‍.

നാലാം സെമസ്റ്റര്‍ പി.ജി, നാലാം സെമസ്റ്റര്‍ ബിരുദം, നാലാം സെമസ്റ്റര്‍ സിഎസ്എസ്, അഞ്ചാം സെമസ്റ്റര്‍ എല്‍എല്‍ബി എന്നീ പരീക്ഷകളാണ് നാളെ ആരംഭിക്കുന്നത്.

കോവിഡ് നിയന്ത്രണങ്ങള്‍ കാരണം പരീക്ഷാ കേന്ദ്രങ്ങളിലേക്ക് എത്താന്‍ കഴിയാത്തവര്‍ക്ക് പിന്നീട് പ്രത്യേക പരീക്ഷ നടത്തുമെന്നും സര്‍വ്വകലാശാല വൃത്തങ്ങള്‍ അറിയിച്ചു.

Top