തിരുവനന്തപുരം: കേന്ദ്രസർക്കാർ നടത്തിയ പീരിയോഡിക് ലേബർ ഫോർസ് സർവേ ഫലം പ്രകാരം ഇന്ത്യയിൽ തൊഴിലില്ലായ്മ നിരക്കിൽ ഒന്നാമത് കേരളമെന്ന് സർവേ ഫലം. 2020 ജനുവരി മുതൽ മാർച്ച് വരെയുള്ള കാലയളവിലെ കണക്കനുസരിച്ച് കേരളത്തിൽ 15 നും 29 നും ഇടയിൽ പ്രായമുള്ളവരിൽ തൊഴിലില്ലാത്തവരുടെ എണ്ണം 40.5 ശതമാനമാണ്. 21 ശതമാനമാണ് ദേശീയ ശരാശരി.
ഈ വർഷം ജനുവരി 14 ന് ധനമന്ത്രി തോമസ് ഐസക് പറഞ്ഞത് കേരളത്തിലെ തൊഴിലില്ലായ്മ നിരക്ക് 36 ശതമാനമാണെന്നായിരുന്നു. ഇതും ദേശീയ ശരാശരിയേക്കാൾ ഇരട്ടിയാണ്. 17 ശതമാനമാണ് ദേശീയ ശരാശരി. 2018-19 കാലത്തെ കണക്കാണിത്. കൊവിഡ് കാലത്തെ കണക്ക് കൂടെ വരുമ്പോൾ സംസ്ഥാനത്തെ തൊഴിലില്ലായ്മ നിരക്ക് ഇനിയും ഉയരാനാണ് സാധ്യത.
2019 ഒക്ടോബറിനും ഡിസംബറിനും ഇടയിൽ 36.3 ശതമാനമായിരുന്നു തൊഴിലില്ലായ്മ നിരക്ക്. ഇതിൽ 11.57 ശതമാനം വർധനയാണ് തൊട്ടടുത്ത പാദവാർഷിക കാലത്ത് ഉണ്ടായത്.


