കേരളത്തിന് യു എ ഇ സര്‍ക്കാരിന്റെ 700 കോടി രൂപ ധനസഹായം

തിരുവനന്തപുരം : കേരളത്തിന് യു എ ഇ സര്‍ക്കാര്‍ 700 കോടി രൂപ ധനസഹായം വാഗ്ദാനം ചെയ്തായി മുഖ്യമന്ത്രി പിണറായി വിജയന്‍. അബുദാബി രാജകുമാരന്‍ ഹിസ് ഹൈനസ് ഷെയ്ക് മുഹമ്മദ് ബിന്‍ സെയ്ദ് അല്‍ നഹ്യാന്‍ മലയാളി വ്യവസായി എം എ യൂസഫ് അലിയോടാണ് കേരളത്തിനുള്ള സഹായധനത്തിന്റെ കാര്യം പറഞ്ഞത്.

കേരളത്തിനുള്ള സഹായമായി യു എ ഇ സര്‍ക്കാര്‍ നിശ്ചയിച്ചിരിക്കുന്ന തുക 700 കോടി രൂപയാണ്(100 മില്യണ്‍ ഡോളര്‍). യുഎഇ കിരീടാവകാശി ഹിസ് ഹൈനസ് ഷെയ്ക് മുഹമ്മദ് ബിന്‍ സെയ്ദ് അല്‍ നഹ്യാനെ കേരളീയനായ വ്യവസായി യൂസഫ് അലി ഇന്ന് രാവിലെ പെരുന്നാള്‍ ആശംസ അറിയിക്കാനായി സന്ദര്‍ശിച്ചപ്പോള്‍ അദ്ദേഹത്തോടാണ് ഇക്കാര്യങ്ങള്‍ പറഞ്ഞത്. പ്രധാനമന്ത്രിയോട് ഇക്കാര്യം സംസാരിച്ചിട്ടുള്ളതായും അദ്ദേഹം പറഞ്ഞു. ഈ സഹായം ലോക സമൂഹം നമ്മോടൊപ്പം ഉണ്ടെന്ന സന്ദേശം പകരുന്നതാണെന്ന് മുഖ്യമന്ത്രി പറഞ്ഞു.

Top