കേരള ക്രിക്കറ്റ് അണ്ടര്‍-19 ടീമംഗം നിര്‍മല്‍ ജെയ്മോന്‍ വാഹനാപകടത്തില്‍ മരിച്ചു

തൊടുപുഴ: കേരള ക്രിക്കറ്റ് അണ്ടര്‍-19 ടീമംഗം നിര്‍മല്‍ ജെയ്മോന്‍ (19) വാഹനാപകടത്തില്‍ മരിച്ചു. കട്ടപ്പന വള്ളോമാലില്‍ വലിയപാറ സ്വദേശിയാണ് നിര്‍മല്‍. ബൈക്കുകള്‍ തമ്മില്‍ കൂട്ടിയിടിച്ചാണ് അപകടം നടന്നത്. ചൊവ്വാഴ്ച്ച രാത്രി തൊടുപുഴ മുട്ടത്ത് വച്ചായിരുന്നു അപകടം.

ഉടന്‍ തന്നെ നിര്‍മലിനെ തൊടുപുഴയിലെ ആശുപത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാന്‍ സാധിച്ചില്ല.

സംസ്‌കാരം വ്യാഴാഴ്ച്ച കട്ടപ്പന സെന്റ് ജോര്‍ജ് യാക്കോബായ പള്ളിയില്‍ നടക്കുന്നതായിരിക്കും. മീഡിയം പേസ് ബൗളറാണ് നിര്‍മല്‍. കഴിഞ്ഞ വര്‍ഷം ദേശീയ ക്രിക്കറ്റ് അക്കാദമിയുടെ അണ്ടര്‍-19 ബി ടീമില്‍ ഇടം നേടിയിരുന്നു താരം. കഴിഞ്ഞ മൂന്നു വര്‍ഷം കേരളത്തിന്റെ അണ്ടര്‍-19 ടീമംഗം കൂടിയായിരുന്നു താരം.

Top