കേരളത്തോടുള്ള ചിറ്റമ്മ നയം കേന്ദ്രം അവസാനിപ്പിക്കണമെന്ന് അസാദുദാദീന്‍ ഒവൈസി

ഹൈദരാബാദ് : പ്രളയക്കെടുതിയില്‍ കേരളത്തെ കേന്ദ്രസര്‍ക്കാര്‍ അവഗണിക്കുകയാണെന്ന് എ ഐ എം ഐ എം തലവന്‍ അസാദുദാദീന്‍ ഒവൈസി. 2000 കോടി രൂപ മുടക്കി രാഷ്ട്രീയ പ്രതിമ നിര്‍മ്മിച്ചവര്‍ ഇത്രയേറെ ദുരന്തമനുഭവിക്കുന്ന സംസ്ഥാനത്ത് അത്രയെങ്കിലും തുക അനുവദിക്കണമെന്നും ഒവൈസി ആവശ്യപ്പെട്ടു.

ഇത്ര മാത്രം കേന്ദ്രത്താല്‍ അവഗണിക്കപ്പെടുമ്പോഴും കഴിഞ്ഞ വര്‍ഷം രാജ്യത്തിന് ലഭിച്ച ആകെ വിദേശവരുമാനത്തിന്റെ 40 ശതമാനമായിരുന്നു കേരളത്തിന്റെ സംഭാവന. കേരളത്തെ പുനര്‍നിര്‍മ്മിക്കാന്‍ സംസ്ഥാനത്തോടുള്ള ചിറ്റമ്മ നയം കേന്ദ്രം അവസാനിപ്പിക്കണമെന്നും ഒവൈസി പറഞ്ഞു.

ഇന്ത്യ ഗവണ്‍മെന്റിനേക്കാള്‍ കൂടുതല്‍ തുക സംഭാവന ചെയ്ത യു എ ഇ സര്‍ക്കാരിനോട് നന്ദി പറയാനും ഒവൈസി മറന്നില്ല. എ ഐ എം ഐ എം 16 ലക്ഷം രൂപ മുഖ്യമന്ത്രി പിണറായി വിജയന്റെ ദുരിതാശ്വാസ നിധിയിലേക്ക് സംഭാവന ചെയ്തിരുന്നു.

Top